അയോധ്യയിലെ രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും കാണാം; ചിത്രം പങ്കുവച്ചു ശില്പി 

FEBRUARY 11, 2024, 7:11 PM

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചു ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിലെ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 

രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്ന കുറിപ്പോടെ ആണ് അരുൺ ചിത്രങ്ങൾ പങ്കുവച്ചത്. കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കിയത്. താമരയിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. 

vachakam
vachakam
vachakam

38കാരനായ അരുൺ യോഗിരാജ് മൈസൂരു സ്വദേശിയാണ്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു രാം ലല്ലയുടെ നിർമാണം നടത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam