ന്യൂഡല്‍ഹി: ഗായകന്‍ അർജിത് സിങ് പിന്നണി ഗാന രംഗത്ത് നിന്ന് വിരമിച്ചത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാണെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ അർജിത് തുടങ്ങിയതായി ഗായകന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ അർജിത്ത് സംവിധാനം ചെയ്ത ഹിന്ദി സിനിമയുടെ വിവരങ്ങളും റിപ്പോർട്ടിൽ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബോൽപൂരിലാണ് ചിത്രീകരണം നടന്നത്, പങ്കജ് ത്രിപാഠി, നവാസുദ്ദീൻ സിദ്ദിഖി, മകൾ ഷോറ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
കോടികൾ സമ്പാദിക്കുന്നുണ്ടെങ്കിലും അർജിത് ലളിത ജീവിതമാണ് നയിക്കുന്നതെന്ന് ആരാധകർക്ക് അറിയാം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ജിയാഗഞ്ചിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് താന്‍ വിരമിക്കുന്ന കാര്യം അർജിത് സിങ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ശ്രോതാക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അർജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍. ഇക്കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ നിങ്ങളെനിക്ക് ഒരുപാട് സ്നേഹം നല്‍കി. ശ്രോതാക്കളുടെ ആ സ്നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അർജിത് സിംഗ് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
