ചെന്നൈ: കേരളത്തില്‍ തനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് പൊലീസിന് അപേക്ഷ നല്‍കിയതായി റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് അപേക്ഷ സമര്‍പ്പിച്ചത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് ഈ നടപടി. സാധാരണയായി നേതാക്കള്‍ സ്വന്തം സംസ്ഥാനത്ത് കേസ് വിവരങ്ങള്‍ അന്വേഷിക്കാറുണ്ടെങ്കിലും അയല്‍ സംസ്ഥാനത്തോട് ഇത്തരമൊരു അപേക്ഷ നല്‍കുന്നത് അപൂര്‍വ്വമാണെന്നാണ് വിലയിരുത്തല്‍.
മുന്‍പ് സനാതന ധര്‍മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കേസുകള്‍ ഉണ്ടോയെന്നറിയാനാണ് അപേക്ഷ നല്‍കിയതെന്നാണ് സൂചന.
നിലവില്‍ ഉദയനിധി സ്റ്റാലിന്ക്കെതിരെ കേരളത്തില്‍ കേസുകളൊന്നുമില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗികമായി മറുപടി നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ സംഘർഷത്തിൽ ഇന്ത്യ ദല്ലാൾ പണി ചെയ്യുന്നു; മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
മിഡിൽ ഈസ്റ്റ് കത്തുന്നു: സമാധാന ദൗത്യവുമായി അജിത് ഡോവൽ സൗദിയിൽ; ഇന്ത്യയുടെ നീക്കം
ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ കൈവശമുണ്ടോ? ജയിൽ ശിക്ഷ വരെ ലഭിക്കാം; അറിയേണ്ട നിയമങ്ങൾ
ഹോർമുസ് കടലിടുക്കിൽ അതീവ ജാഗ്രത: അനുമതിയില്ലാതെ പ്രവേശിക്കരുതെന്ന് ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ കർശന