ആപ്പിന് ആശ്വാസം! കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്ന് കോടതി 

MARCH 28, 2024, 2:16 PM

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി.സുര്‍ജിത് യാദവ് നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

നിലവിലെ സാഹചര്യത്തില്‍ ഇടപെടല്‍ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണ് ഉള്ളതെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത് എന്നതും പ്രധാനമാണ്.

vachakam
vachakam
vachakam

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിട്ടും അരവിന്ദ് കെജ്‌രിവാൾ ഇഡി കസ്റ്റഡിയിൽ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനെ ബിജെപി വലിയ രീതിയിൽ എതിർക്കുന്നുണ്ട്.തുടർന്നാണ് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് കേന്ദ്രം നീങ്ങുന്നത്.ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.

നിയമ വിദഗ്ധരുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തി ലഫ്റ്റനന്റ് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കും.


vachakam
vachakam
vachakam

ENGLISH SUMMARY: Aravind Kejriwal can continue as Delhi Cm

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam