ധര്‍മസ്ഥലയില്‍ മലയാളി യുവതിയുടെ മൃതദേഹം മറവു ചെയ്തിട്ടുള്ളതായി വെളിപ്പെടുത്തി മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥലയിലെ ബാഹുബലി ഹില്‍സില്‍ താന്‍ ഒരു മലയാളി യുവതിയെ കുഴിച്ചിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി തുറന്ന് പറഞ്ഞത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് ആണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നേത്രാവതി ഘട്ടിന് സമീപം 70 മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പക്ഷെ മണ്ണ് കൊണ്ടിട്ടത് മാറ്റാരോ ആണെന്നും മുന്‍ തൊഴിലാളി പറഞ്ഞിരുന്നു. താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട് എന്നും ധര്‍മസ്ഥലയില്‍ മനുഷ്യശരീരം കുഴിച്ചിടുന്നത് നായയുടെ ശരീരം കുഴിച്ചിടുന്നതിന് സമാനമായാണെന്നും മുന്‍ ശുചീകരണ തൊഴിലാളി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്