ഡൽഹി∙ ആം ആദ്മി പാർട്ടിയെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ടിന് ഇ.ഡി നോട്ടിസ് അയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
കേസിലെ മറ്റൊരു പ്രതിയായ വിജയ് നായരുമായുള്ള ബന്ധം അന്വേഷിക്കാനായി അദ്ദേഹത്തോട് ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മന്ത്രിക്കെതിരെ ഇ.ഡിയുടെ അടുത്ത നീക്കം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനു പുറമേ എഎപി എംപി സഞ്ജയ് സിങ്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്