അനന്തപൂർ: ഭര്‍ത്താവിനെ തന്റെ കൺമുന്നിൽ അനന്തരവൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. ആന്ധ്രാ പ്രദേശിലെ ശ്രീകൃഷ്ണദേഷ്ണവരായ സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കൽറ്റി ആയിരുന്ന മൂര്‍ത്തി റാവു ഗോഖലേയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഭാര്യയും മരിച്ചത്.
59-കാരനായ മൂര്‍ത്തിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിൽ വച്ചാണ് മരുമകനായ ആദിത്യ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കുഴഞ്ഞുവീണ ഭാര്യയും പിന്നീട് മരണത്തിന് കീഴടങ്ങുകായിരുന്നു. കുടുംബ പ്രശ്ങ്ങളിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കൺമുന്നിൽ ഭര്‍ത്താവ് പിടഞ്ഞു വീണ് മരിച്ചതിന്റെ ഞെട്ടലിലാണ് ഭാര്യ കുഴഞ്ഞുവീണത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അതുപോലെ തന്നെ നേരത്തെ അനന്തലക്ഷ്മി പ്രൈവറ്റ് എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്തിരുന്ന മൂർത്തി റാവു, ജോലി വാഗ്ദാനം ചെയ്ത് ആദിത്യയിൽ നിന്ന് പണം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ ആദിത്യയ്ക്ക് വിവാഹം ചെയ്ത് നൽകാൻ, പ്രൊഫസർ സമ്മതിച്ചിരുന്നുവെന്നും മാസങ്ങൾക്ക് മുമ്പ് അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകി എന്നും റിപ്പോർട്ടുകൾ ഉണ്ട്.
രണ്ട് സംഭവങ്ങളിലും അമ്മാവനോട് കടുത്ത വിരോധത്തിലായിരുന്നു ആദിത്യ തുടർന്ന് കൊലപാതകം നടത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതി ആദിത്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്