അമരാവതി: ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും അമ്മായിയമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്തു.
രംഗസ്വാമി എന്നയാളാണ് തൻ്റെ ഭാര്യയായ കുമാരിയേും അമ്മയെയും അരിവാൾ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആന്ധ്രാപ്രദേശിലെ നന്ദിയാലിലെ തിരക്കേറിയ തെരുവിൽവെച്ചായിരുന്നു സംഭവം.
നാട്ടുകാർ നോക്കിനിൽക്കെയാണ് ക്രൂരത നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിലെ തട്ടുകടകൾക്ക് നടുവിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു സ്ത്രീയെ രംഗസ്വാമി നിഷ്കരുണം വെട്ടിക്കൊല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. തിരക്കേറിയ റോഡിന് നടുവിലായിരുന്നു ക്രൂരമായ മർദനം.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി രംഗ സ്വാമിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രംഗസ്വാമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ക്രൂരമായ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്