ലക്നൗ: അയൽക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടർന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഹുസൈൻഗഞ്ചിലെ അയൽപക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെൺകുട്ടി തീകൊളുത്തി മരിച്ചതെന്നും ആണ് കുടുംബം പറയുന്നത്. പെൺകുട്ടി താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മനംനൊന്ത് വീട്ടിൽ കയറി സ്വയം തീകൊളുത്തുകയായിരുന്നു.
അതേസമയം മരിക്കുന്നതിന് മുമ്പ് തന്നെ ഉപദ്രവിച്ച രണ്ട് പേരുടെ പേരുകൾ അവൾ അമ്മയോട് പറഞ്ഞതായും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. പെൺകുട്ടിയുടെ മരണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്