ദിസ്‌പൂർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി റിപ്പബ്ലിക്ക് ദിന ചടങ്ങിൽ അസം ഷോൾ ധരിക്കാത്തതിലാണ് വിമർശനം.
ദിബ്രുഗഡിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് രാഹുൽ ഗാന്ധിക്ക് എന്ത് തരം ശത്രുതയാണുള്ളതെന്നും അമിത് ഷാ ചോദിച്ചു.
റിപ്പബ്ലിക് ദിനത്തിൽ അസം ഷാൾ 'ഗമൂസ' ധരിക്കാത്ത ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ പ്രതിനിധികൾ പോലും ഷാൾ ധരിച്ച് എത്തിയിട്ടും രാഹുൽ ഗാന്ധി 'ഗമൂസ' ധരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഷാൾ ധരിക്കാത്തതിലൂടെ രാഹുൽ ഗാന്ധി അസം സംസ്കാരത്തെ അപമാനിച്ചെന്നും അമിത് ഷാ ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നൽകിയ നോർത്ത് ഈസ്റ്റ് ഷാൾ രാഹുൽ ഗാന്ധി കയ്യിൽ മടക്കി പിടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷായുടെ പ്രതികരണം. അസം സംസ്കാരത്തെ അവഗണിച്ച രാഹുൽ ഗാന്ധിയോട് അസം കോൺഗ്രസ് നേതൃത്വം ഒന്നും ചോദിക്കുന്നില്ലേയെന്നും അമിത് ഷാ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
