ചെന്നൈ: രാഷ്ട്രീയ പോരാട്ടങ്ങൾക്കിടെ ടിവികെ നേതാവ് വിജയ്‌യും പിതാവുമായി കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായ പ്രവീണ്‍ ചക്രവര്‍ത്തി വിജയ്‌യുമായി കൂടിക്കാഴ്ച്ച നടത്തിയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
എന്നാൽ ഇരു വിഭാഗവും ഇതുവരെ കൂടിക്കാഴ്ചയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
