ഡൽഹി: ആകാശ എയർ 15 വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതോടെ പെരുവഴിയിലായി യാത്രക്കാർ. പൂനെ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, അഗർത്തല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. റദ്ദാക്കിയവയിൽ കൊച്ചിയിൽ നിന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്കുള്ള വിമാനവുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പെട്ടെന്നുള്ള വിമാന റദ്ദാക്കൽ യാത്രക്കാരെ അക്ഷരാർത്ഥത്തിൽ വലച്ചു. എന്തുകൊണ്ട് വിമാനങ്ങൾ റദ്ദാക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ജീവനക്കാരുടെ ഷെഡ്യൂളിലെയും വിമാന ലഭ്യതയിലെയും പ്രശ്നങ്ങൾ കാരണമാണ് റദ്ദാക്കിയത് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രെയിനിങിലെ ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി റെഗുലേറ്ററി ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അകാശയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഡിജിസിഎയുടെ നിർദേശങ്ങളിൽ വീഴ്ച വരാതിരിക്കാൻ അധിക കരുതലെടുക്കാൻ വിമാന കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
