അജിത് പവാറിന്റെ അപ്രതീക്ഷിത മരണം: വിമാനാപകടത്തിൽ  ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

JANUARY 27, 2026, 11:12 PM

മുംബൈ:  ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചത്.

ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം.  സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. 

 ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാരാമതിയിൽ എൻസിപിയുടെ പരിപാടിയിൽ പങ്കെടുക്കാനായി എത്തുമ്പോഴായിരുന്നു അജിത് പവാറിന്റെ സ്വകാര്യ ചെറുവിമാനം അപകടത്തിൽപ്പെട്ടത്. ഇന്ന് നാല് റാലികളിലാണ് അജിത് പവാർ പങ്കെടുക്കേണ്ടിയിരുന്നത്.

vachakam
vachakam
vachakam

ബരാമതിയിൽ വിമാനാപകടം: അജിത് പവാർ കൊല്ലപ്പെട്ടു

ബാരാമതിയിലെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറുകയായിരുന്നു. വിമാനം പൂർണമായും കത്തിനശിച്ചു. രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം 8.45നാണ് ബാരാമതിയിൽ എത്തിയത്.

ഇതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ അജിത് പവാർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അജിത് പവാറിന്റെ രണ്ട് അസിസ്റ്റന്റുമാർ, പൈലറ്റ്, സഹ പൈലറ്റ്, ഒരു എൻസിപി പ്രവർത്തകൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam