പുനെ∙ ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്.
വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടിരുന്നു. അജിത് പവാറിന്റെ വിയോഗവാർത്ത വളരെയേറെ ഞെട്ടലോടെയാണ് രാജ്യംകേട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമതിയിലേക്ക് പുറപ്പെട്ടു. ശരദ് പവാറിൻറെ മകൾ സുപ്രിയ സുലേ എംപിയും ദില്ലിയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ടു.
അജിത് പവാറിൻറെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അപകട വിവരം ഞെട്ടിച്ചുവെന്നും മോദി എക്സിൽ കുറിച്ചു.
അജിത് പവാറിൻറെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
