ന്യൂ ഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ കമ്പനി ജോലിയിൽ നിന്നും പുറത്താക്കി.ഫുക്കറ്റ്-ഡൽഹി വിമാനത്തിൽ പൈലറ്റായിരുന്ന ആൾക്കെതിരെയാണ് കമ്പനി നടപടി എടുത്തത്.
വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിൽ പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ പൈലറ്റിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിർത്തലാക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കൽ നടത്തുകയായിരുന്നു ഈ പൈലറ്റ്. ആഭ്യന്തര വിമാനങ്ങൾ ഓടിക്കുന്ന പൈലറ്റുമാരും ക്യാബിൻ ക്രൂവും പ്രീ-ഫ്ലൈറ്റ് ബിഎ ടെസ്റ്റുകൾക്ക് വിധേയരാകേണ്ടിവരുമ്പോൾ അന്താരാഷ്ട്ര വിമാനങ്ങളിൽ ഫ്ലൈറ്റ് ക്രൂവിൽ പോസ്റ്റ്-ഫ്ലൈറ്റ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 33 പൈലറ്റുമാരും 97 ക്യാബിൻ ക്രൂ അംഗങ്ങളും അവരുടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
ആദ്യമായി ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടാൽ മൂന്ന് മാസത്തേക്ക് പൈലറ്റിന്റെ ലൈസൻസ് സസ്‌പെൻഷൻ ചെയ്യും.രണ്ടാമത്തെ തവണ ഇത് ആവർത്തിച്ചാൽ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടും.മൂന്നാം തവണയും പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് റദ്ദാക്കപ്പെടും.
ENGLISH SUMMARY: Air India Sacks Pilot after Found him Drunk
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്