ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോക്പിറ്റില്‍ കയറി യാത്രക്കാരന്‍ സിഐഎസ്എഫ് കസ്റ്റഡിയില്‍. ശുചിമുറിയെന്ന് തെറ്റിദ്ധരിച്ചാണ് കോക്ക്പിറ്റില്‍ കയറിയതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. യാത്രക്കാരന്‍ ആദ്യമായാണ് വിമാനത്തില്‍ കയറുന്നതെന്നും എയര്‍ ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഇയാളെയും കൂടെയുണ്ടായിരുന്ന എട്ട് പേരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിമാനം വാരണാസിയിലെത്തിയതിന് ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപത്തെത്തി കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്.
ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടയുകയായിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
