ഡല്‍ഹി: വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ റെലിഗെയർ എന്റർപ്രൈസസ് ചെയർപേഴ്സനും പ്രമുഖ വ്യവസായ സംരംഭകയുമായ രശ്മി സലൂജയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്.
മാർച്ച് അഞ്ചിനായിരുന്നു സംഭവമെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തതായിരുന്നു ഇവർ യാത്രയ്ക്ക് എത്തിയത്. എന്നാൽ തുടർന്ന് ജീവനക്കാരുമായി തർക്കം മുറുകിയതോടെ, വിമാനം പുറപ്പെടുന്നതിനു മുമ്പ് സലൂജയെ ഇറക്കിവിടാൻ പൈലറ്റ് നിർദേശിക്കുകയായിരുന്നു.
അതേസമയം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. സലൂജക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം പ്രശ്നത്തിന്റെ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്