പട്‌ന: സീമാഞ്ചലിനെ പരിഗണിച്ചാല്‍ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഉവൈസി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മേധാവിയുടെ പ്രതികരണം.
എഐഎംഐഎം സ്ഥാനാര്‍ഥി ജയിച്ച അമോറില്‍ നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം.
ബിഹാറിലെ മുന്‍ സര്‍ക്കാരുകള്‍ സീമാഞ്ചല്‍ മേഖലയോട് നീതി പുലര്‍ത്തിയിട്ടില്ല. വികസനം തലസ്ഥാനമായ പട്‌നയിലും രാജ്ഗീറിലും മാത്രം ഒതുങ്ങി.
ഈ സാഹചര്യം തുടരരുത്. സീമാഞ്ചല്‍ മണ്ണൊലിപ്പ്, കുടിയേറ്റം, കടുത്ത അഴിമതി എന്നിവയോട് കാലങ്ങളായി പൊരുതുകയാണ്. ഇവിടത്തെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയാറാകണം എന്നും ഉവൈസി പ്രതികരിച്ചു.
ബിഹാറിലെ തന്റെ പാര്‍ട്ടി എംഎല്‍എമാരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
