എംജിആറിന്റെ വിശ്വസ്തൻ! സെങ്കോട്ടയ്യന്‍ വിജയ്‌ക്കൊപ്പം; തമിഴകത്ത് ട്വിസ്റ്റ് 

NOVEMBER 27, 2025, 3:07 AM

ചെന്നൈ: മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കെ.എ സെങ്കോട്ടയ്യന്‍, വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു.

എംജിആര്‍ വിശ്വസ്തനായി അറിയിപ്പെടുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യന്‍ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ടിവികെ രൂപീകരിച്ച ശേഷം പാര്‍ട്ടിയിലേക്ക് എത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യന്‍.

vachakam
vachakam
vachakam

ഒന്‍പത് തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ചത്.

സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുന്‍ എംപി വി സത്യഭാമ ഉള്‍പ്പെടെ നിരവധി പേരും വിജയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഭരണകക്ഷിയായ ഡിഎംകെ, സെങ്കോട്ടയ്യനെ പാർട്ടിയിൽ ചേര്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

 എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുണ്ട് അദ്ദേഹത്തിന്. ഈ പാരമ്പര്യവുമായാണ് അദ്ദേഹം വിജയ്‌യുടെ പാർട്ടിയിലെത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam