കൊൽക്കത്ത: ലോക്സഭ തെരെഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ് രാജ്യം. പരമാവധി വോട്ട് പോക്കറ്റിലാക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ വോട്ടു പിടിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങളാണ് ഇത്തവണ രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നത്. അങ്ങനെ ഒരു വ്യത്യസ്ത പരീക്ഷണം നടത്തിയിരിക്കുകയാണ് ബംഗാളിലെ സിപിഎം.എഐയാണ് ഇവിടെ പാർട്ടിയുടെ തുറുപ്പു ചീട്ട്.
എഐ അവതാരക സമതയാണ് ബംഗാളിൽ സിപിഎം പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. ബംഗാളി സംസാരിച്ചുകൊണ്ട് വോട്ടു തേടി സമത റോഡിലേക്ക് ഇറങ്ങിയതോടെ ഏവരും വലിയ ആവേശത്തിലും ആശ്ചര്യത്തിലുമാണ്.
എന്നാൽ ബിജെപിയാകട്ടെ പാർട്ടി വലിയ രീതിയിൽ പരിഹസിക്കുകയാണ്.പാർട്ടിയിൽ ആളില്ലാത്തതുകൊണ്ടാണോ എ ഐ അവതാരകയെ കൊണ്ടുവന്നതെന്നാണ് ബിജെപിയുടെ ചോദ്യം.കമ്പ്യൂട്ടറിനെ എതിർത്ത സിപിഎമ്മുകാർ ഇപ്പോൾ സാങ്കേതികവിദ്യയെ പുണരുന്നത് വൈരുധ്യമാണെന്ന് ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് വിമർശിച്ചു.
എന്നാൽ ദോഷകരമല്ലാത്ത എന്തെങ്കിലും പുതിയ കാര്യങ്ങൾക്കായി സിപിഎം മുൻ കൈ എടുക്കാറുണ്ടെന്നാണ് ഇതിനെ പറ്റി ജാദവ്പൂരിൽ നിന്നുള്ള ഇടത് സ്ഥാനാർത്ഥിയായ ശ്രീജൻ ഭട്ടാചാര്യ പറഞ്ഞത്.
ENGLISH SUMMARY: Ai Anchor for Election work
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്