തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എൻഐഎ റെയിഡ് നടന്നതായി റിപ്പോർട്ട്. മനുഷ്യാവകാശ പ്രവർത്തകർ സി.പി റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിലാണ് എൻഐഎ സംഘം റെയിഡ് നടത്തിയത്.
റെയ്ഡിൽ ഇസ്മായിലിൻ്റെ ഫോൺ എൻ.ഐ.എ സംഘം പിടിച്ചെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023 അറസ്റ്റിലായിരുന്നു.ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എൻഐഎ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇന്നലെ മലപ്പുറത്തുള്ള സിപി റഷീദിന്റെ കുടുംബ വീട്ടിലും റൈഡ് നടന്നിരുന്നു. പുലർച്ചെ 4ന് ആരംഭിച്ച റെയിഡ് രാത്രി 9 വരെയാണ് നീണ്ടു നിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്