അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളന വിവാദം; ഒരു പങ്കുമില്ലെന്ന് കേന്ദ്രം

OCTOBER 11, 2025, 2:33 AM

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമീർ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് ഒരു പങ്കുമില്ല.

പരിപാടി സംഘടിപ്പിച്ചത് ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.വാർത്താസമ്മേളനത്തിൽ നിന്നും വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

അതേസമയം, അഫ്ഗാൻ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും വനിതകളെ വിലക്കിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി രംഗത്തെത്തി.നടപടി ഇന്ത്യയിലെ വനിതകളെ അപമാനിക്കുന്നതിന് തുല്യമാണ്.

vachakam
vachakam
vachakam

താലിബാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിത ജേർണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam