വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; രണ്ടു മണിക്കൂർ നീണ്ട സാഹസിക യാത്ര

SEPTEMBER 22, 2025, 6:58 PM

ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാനിസ്താനിൽ നിന്ന് 13കാരൻ ഇന്ത്യയിലേക്ക് പറന്നെത്തി.അഫ്ഗാൻ എയർലൈൻസായ കാം എയറിലായിരുന്നു കുട്ടിയുടെ സാഹസിക യാത്ര. കെഎഎം എയർലൈൻസിന്‍റ RQ-4401 വിമാനത്തിലാണ് രണ്ട് മണിക്കൂറോളം അതിസാഹസികമായി യാത്ര ചെയ്ത് കുട്ടി ഇന്ത്യയിലെത്തിയത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിനടുത്ത്, സംശയാസ്പദമായി ചുറ്റിത്തിരിയുന്ന കുട്ടിയെ കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിൽ താൻ കൗതുകം കൊണ്ട് ചെയ്തത് ആണെന്നായിരുന്നു കുട്ടിയുടെ മറുപടി. കാബൂൾ വിമാനത്താവളത്തിൽ ഒളിച്ചു കടന്നതും വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ കയറിയതും അപ്പോഴേക്കും വിമാനം ടേക്ക് ഓഫ് ചെയ്തതും 13 കാരൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു. ഉച്ചയ്ക്ക് 12:30 ഓടെ കാബൂളിലേക്ക് തിരികെ പറന്ന അതേ വിമാനത്തിൽ തന്നെ ആൺകുട്ടിയെ അധികൃതർ തിരിച്ചയക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam