അഡ്മിറൽ ദിനേഷ് ത്രിപാഠി നാവികസേനയുടെ പുതിയ മേധാവി

APRIL 19, 2024, 2:28 PM

ഡൽഹി: നാവികസേനയുടെ അടുത്ത മേധാവിയായി അഡ്മിറൽ ദിനേഷ് ത്രിപാഠിയെ സർക്കാർ നിയമിച്ചു.  ത്രിപാഠി നിലവിൽ നേവി സ്റ്റാഫിൻ്റെ വൈസ് ചീഫാണ്.

ഏപ്രിൽ 30 ന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. നേവൽ സ്റ്റാഫിൻ്റെ വൈസ് ചീഫ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, ത്രിപാഠി വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചിരുന്നു. 

സൈനിക് സ്‌കൂൾ രേവയിലെയും ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1985 ജൂലൈ 1 ന് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യപ്പെട്ടു.

vachakam
vachakam
vachakam

കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റായ ത്രിപാഠി നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലുകളിൽ സിഗ്നൽ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഇലക്ട്രോണിക് വാർഫെയർ ഓഫീസറായും സേവനമനുഷ്ഠിച്ചു,

 പിന്നീട് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫീസറായും പ്രിൻസിപ്പൽ വാർഫെയർ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam