നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.തിങ്കളാഴ്ച വൈകുന്നേരം ജോഗുലംബ ഗദ്വാൽ ജില്ലയിലെ ഉണ്ടാവല്ലിയിൽ വെച്ച് നടന്ന കാറപകടത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്.
നന്ദികോട്കൂറിൽ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതിനെത്തുടർന്ന്, നടൻ്റെ കാർ എതിരെ വന്ന ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിക്കുകയും അദ്ദേഹത്തിൻ്റെ വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്