ബോളിവുഡിൽ വർധിച്ചുവരുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ പ്രതികരണവുമായി നടൻ ഷാഹിദ് കപൂർ. മനുഷ്യർ എഐ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും മനുഷ്യരാണ് യഥാർത്ഥ വില്ലന്മാരെന്നും താരം പറഞ്ഞു.
തൻ്റെ വരാനിരിക്കുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു താരത്തിൻ്റെ പ്രതികരണം.
'മനുഷ്യന്മാര്‍ ആണ് പ്രശ്‌നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മള്‍ റിയാലിറ്റിയില്‍ അല്ല ജീവിക്കുന്നത്.
യഥാര്‍ത്ഥമല്ലാത്തത് സോഷ്യല്‍ മീഡിയയില്‍ കാണിക്കുകയാണ് നമ്മള്‍. എന്നിട്ട് യാഥാര്‍ത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം.
നമ്മള്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്.- ഷാഹിദ് കപൂര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
നിരവധി ആളുകൾ ഇതിനകം തന്നെ ആഴത്തിലുള്ള ഡീപ് ഫേക്കിന് ഇരയായിട്ടുണ്ട്. രശ്മി മന്ദാനയുടെ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് നടിമാരായ കജോൾ, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരുടെ വ്യാജ വീഡിയോകൾ പ്രചരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്