ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കിടെ വിമാനത്തിന്റെ ഇടതുവശത്തെ ചിറകിലാണ് തീ കണ്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരും സുരക്ഷിതരാണ്. പുറപ്പെടാനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ ചിറകിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ യാത്ര ഉപേക്ഷിക്കുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
ഉടൻ തന്നെ അഗ്നിശമന സേനയും എമർജൻസി റെസ്‌പോൺസ് ടീമും സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെത്തുടർന്ന് അബുദാബിയിലേക്കുള്ള ഈ വിമാനം റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ചിറകിൽ തീപിടിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
