ജിഎസ്ടി പരിഷ്‌കാരം തിങ്കളാഴ്ച നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു.
'ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ നികുതി ധനവകുപ്പിന് നഷ്ടമാകും. എന്നാല്‍, ഇത് ആഭ്യന്തര ഉപഭോഗത്തിന്റെ രൂപത്തില്‍ സമ്പദ്‌വ്യവസ്ഥയിലേക്കുതന്നെ എത്തിച്ചേരുമെന്നും' - നിര്‍മല പറഞ്ഞു.
ജിഎസ്ടി നിലവിലുണ്ടായിരുന്ന എട്ടുവര്‍ഷവും സര്‍ക്കാര്‍ ആ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുകയായിരുന്നുവെന്നും ഇപ്പോള്‍ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ പ്രകാരം നിരക്കുകള്‍ കുറയ്ക്കുകയോ പൂര്‍ണമായും നീക്കംചെയ്യുകയോ ചെയ്തുവെന്ന ഒരു നാടകം കളിക്കുകയാണെന്നുമുള്ള പ്രതിപക്ഷപരാമര്‍ശത്തിന് മറുപടിയായി എന്‍ഡിഎ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അങ്ങനൊരുകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും നിര്‍മല പറഞ്ഞു.തമിഴ്നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ 80-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
