അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങി ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എല്ലാ ദിവസവും രാംലല്ലയുടെ ദിവ്യ ദർശനമായിരിക്കുമെന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ‘ഇനി മുതല്‍ എല്ലാ ദിവസവും രാംലല്ലയുടെ ആരതി ദര്‍ശിക്കാമെന്നും തത്സമയം രാവിലെ 6.30 മുതല്‍ ഡിഡി ഡിഡി നാഷണലില്‍ കാണാമെന്നും’ ദൂരദർശൻ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
അതേസമയം അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇനി ദര്‍ശനം ദൂരദര്‍ശനിലൂടെ സാധ്യമാകുമെന്നും ഡിഡി നാഷണലിന്‍റെ വക്താവ് അവകാശപ്പെട്ടു. രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആരതി തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിക്കായി തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുകയാണെന്നും ദൂരദര്‍ശന്‍ വക്താവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്