ന്യൂ ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരുന്നതിനിടെ ഇഡിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി.ഇഡി പിടിച്ചെടുത്ത അരവിന്ദിന്റെ ഫോണിലെ പ്രധാനപ്പെട്ട രേഖകൾ ഇഡി ബിജെപിക്ക് ചോർത്തി കൊടുക്കുന്നുവെന്നാണ് ആപ്പിന്റെ ആരോപണം.
ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളുമടക്കം ഫോണിൽ ഉണ്ടെന്നും ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ, മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ഇഡി ചോദ്യം ചെയ്യും. ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയിൽ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇത് .
പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാർട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു.
ENGLISH SUMMARY: AAP against BJP
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്