ആധാർ കാർഡുകളുടെ ഫോട്ടോകോപ്പി ശേഖരിക്കുന്ന രീതി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഹോട്ടലുകൾ, പരിപാടി സംഘാടകർ, മറ്റ് സ്ഥാപനങ്ങൾ എന്നിവർ ആധാർ കാർഡുകളുടെ പകർപ്പുകൾ സൂക്ഷിക്കുന്നത് തടയാൻ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.
നിലവിലെ ആധാർ നിയമമനുസരിച്ച്, ആധാറിന്റെ പകർപ്പുകൾ സൂക്ഷിക്കുന്നത് നിയമലംഘനമായതിനാലാണ് ഈ കർശന നടപടി. ആധാർ കാർഡുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇനി പുതിയ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രമേ പരിശോധനകൾ നടത്തേണ്ടതുള്ളൂവെന്നും യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ പറഞ്ഞു.
പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുക എന്ന് ഭുവ്നേശ് കുമാര്‍ പറഞ്ഞു.
പുതിയ പരിശോധനാ രീതി നിലവില്‍ വരുന്നതോടെ, ഇടനിലക്കാരായ സെര്‍വറുകള്‍ വഴിയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും. ഓഫ്ലൈന്‍ പരിശോധന ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് എപിഐ ലഭ്യമാക്കും. ഇതുവഴി, അവര്‍ക്ക് സ്വന്തം സോഫ്റ്റ്വെയറില്‍ ഈ ആധാര്‍ പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
ഓരോ തവണ വിവരങ്ങള്‍ പരിശോധിക്കുമ്പോഴും സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്ത 'ആപ്പ്-ടു-ആപ്പ്' പരിശോധനയ്ക്കുള്ള ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണ ഘട്ടത്തിലാണ്.
വിമാനത്താവളങ്ങള്‍, കടകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാം. പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള ആധാര്‍ കൈകാര്യം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്ന് സിഇഒ ഉറപ്പുനല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
