ബെംഗളൂരു: മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകനാണ് പരിക്കേറ്റത്.
ജനവാസമേഖലയിലിറങ്ങിയ കടുവയെ വനംവകുപ്പ് തുരുത്തിയോടിക്കുന്നതിനിടെ കൃഷിഭൂമിയിലെത്തിയ കടുവ കൃഷിയിടത്തിലുണ്ടായിരുന്ന മഹാദേവയെ കടിച്ചുകീറുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന കർഷകർ ബഹളം വെച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്ന് പോയത്.ഗുരുതരമായി പരിക്കേറ്റ മഹാദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.ഗുരുതരമായി പരിക്കേറ്റ മഹാദേവയുടെ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്