പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശം അയച്ചു മലയാളി യുവാവ്; പിന്നീട് സംഭവിച്ചത് 

MARCH 26, 2024, 7:05 AM

പഴനി: പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയിലായതായി റിപ്പോർട്ട്. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. തുടർന്നാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

തുടർന്ന് ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച്‌ പോയ പൊലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. അതേസമയം എന്തിനാണ് ഇയാള്‍ ഈ വ്യാജ സന്ദേശം പൊലീസിന് അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam