മധുര: തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാണാതായ 7 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായി രണ്ടാം ദിവസമാണ് മൃതദേഹം ലഭിച്ചത്.
അതേസമയം ഒളിച്ചു കളിക്കുന്നതിനിടെ കുട്ടി എസ് യു വി വാഹനത്തിനുള്ളിൽ കുടുങ്ങി പുറത്തിറങ്ങാൻ കഴിയാതെ മരിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഷൺമുഖവേലൻ എന്ന 7 വയസുകാരനായ കുട്ടിയാണ് മരിച്ചത്.
മുത്തശ്ശിയെ കാണാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു കുട്ടി. എന്നാൽ തിരക്കിനിടയിൽ കുട്ടിയെ കാണാതായി. അപ്പോൾ തന്നെ ഒരുപാട് തിരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
