ഡൽഹി: അയൽവാസിയായ യുവതിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അവരുടെ നാല് വയസുകാരനായ മകനെ തട്ടിക്കൊണ്ട് പോയി കുന്നിൻ മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് 15കാരൻ. ദില്ലിയിലെ ആനന്ദ് പർബതിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.
ട്യൂഷന് പോയ നാല് വയസുകാരൻ സാധാരണ തിരിച്ചെത്തുന്ന സമയത്ത് എത്താതെ വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്. മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് 4 വയസുകാരനെ അയൽവാസിയായ 15കാരൻ കൂട്ടിക്കൊണ്ട് പോവുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് 15കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് 4 വയസുകാരനെ തള്ളിയിട്ട സ്ഥലത്തേക്കുറിച്ച് പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് 4 വയസുകാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ 4 വയസുകാരൻ ആശുപത്രിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
