രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഹിമാചൽ പ്രദേശിൽ നാടകീയ രംഗങ്ങൾ.ആറ് കോൺഗ്രസ് എംഎൽഎമാർ ഹരിയാനയിലെ പഞ്ച്കുളയിൽ നിന്ന് ഹെലികോപ്റ്ററിൽ അജ്ഞാത സ്ഥലത്തേക്ക് പോയി എന്നാണ് ഏറ്റവും പുതിയ വിവരം.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തവരാണ് ഈ ആറ് പേരും.രജീന്ദർ റാണയും രവി ഠാക്കൂറും ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ ഇന്നലെ രാത്രി പഞ്ച്കുളയിലെ ഒരു ഹോട്ടലിൽ ചിലവഴിക്കുകയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുലയിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിക്കുകയും ചെയ്‌തതായി വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു.പാർട്ടി എംഎൽഎമാരുടെ അഭിപ്രായങ്ങൾ അവഗണിച്ചതായും എംഎല്‍എമാരോട് പാര്‍ട്ടി അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകനാണ് അദ്ദേഹം.
ENGLISH SUMMARY: 6 Congress MLAs leave for unknown location in chopper in Himachal
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്