ഡല്‍ഹി: ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച 50 കർഷകരെ ഗുരുഗ്രാം പോലീസ് മനേസറിൽ വെച്ച് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സര്‍ക്കാരിന് വിറ്റ 1,800 ഏക്കറിലധികം വരുന്ന കൃഷിഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മനേസറിലെ അഞ്ച് വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന 1,810 ഏക്കര്‍ ഭൂമിക്ക് ശരിയായ വില നല്‍കിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതില്‍ സര്‍ക്കാര്‍ നടപടി തേടി കര്‍ഷകര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ രണ്ട് ബസുകളിലായി മനേസര്‍ പോലീസ് ലൈനിലേക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം.
ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ ചൊവ്വാഴ്ച രാവിലെ ദക്ഷിണ ഹരിയാന കിസാന്‍ ഖാപ് സമിതിയുടെ ബാനറിന് കീഴില്‍ മാര്‍ച്ചിന് തയ്യാറായി. കർഷകർ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ 500-ലധികം പോലീസുകാരെ മനേസറിൽ വിന്യസിച്ചിരുന്നു.
ഉച്ചയോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടപടിയില്‍ ഹരിയാന സര്‍ക്കാരിനെ ഏകാധിപത്യമെന്ന് കര്‍ഷക നേതാക്കള്‍ വിശേഷിപ്പിച്ചു. കര്‍ഷകരുടെ ഭൂമി കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്