തമിഴ്‌നാട്: നവജാതശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിൻ്റെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് സംഭവം.
കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സന്തോഷ്കുമാരി എന്ന യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 25 ന് തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മടങ്ങവേയാണ് സംഭവം.
ജൂലൈ 13 നായിരുന്നു തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ആൺകുഞ്ഞി്ന ജന്മം നൽകിയത്. പിതാവ് ദിനേശനും അയാളുടെ അമ്മയും ചേർന്ന് ബ്രോക്കറുമായി സംസാരിച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൻ പ്ലാൻ ഇട്ടതെന്നും യുവതി പരാതിയിൽ പറയുന്നു.
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡ് ജീവനക്കാരനായ രാധാകൃഷ്ണനും ഭാര്യ വിമലയ്ക്കും കുഞ്ഞിനെ വിൽക്കാൻ ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്