ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും 4ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ പദ്ധതിക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ ഔപചാരിക തുടക്കം കുറിക്കും. രാജ്യവ്യാപകമായി ഏകദേശം ഒരു ലക്ഷം ടവറുകളില്‍ 4ജി സേവനം ലഭ്യമാകും. ഉദ്ഘാടനം നടക്കുന്ന ചടങ്ങിനൊപ്പം എന്‍ഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലുമുള്ള പരിപാടികളില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
പൂര്‍ണമായും ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. മുന്‍പ് നോക്കിയ, എറിക്‌സണ്‍ പോലുള്ള വിദേശ കമ്പനികളുടെ ഉപകരണങ്ങള്‍ ആശ്രയിച്ചിരുന്നെങ്കിലും ഇപ്പോള്‍ സി-ഡോട്ട്, തേജസ് നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. വിദേശ ആശ്രയത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായി 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനത്തിന് ശക്തി പകരുന്നതാണിതെന്നും മന്ത്രി പറഞ്ഞു.
4ജി സ്റ്റാക്ക് പൂര്‍ണമായും സോഫ്റ്റ്വെയര്‍-അധിഷ്ഠിതവും ക്ലൗഡ്-അധിഷ്ഠിതവുമാണ്. ഭാവിയില്‍ 5ജിയിലേക്ക് മാറുന്നതിനായി പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതില്ല. നിലവിലെ സംവിധാനങ്ങള്‍ തന്നെ '5ജി റെഡി' ആയതിനാല്‍ തടസമില്ലാതെ അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. 100 ശതമാനം 4ജി സാച്ചുറേഷന്‍ പദ്ധതി, പ്രത്യേകിച്ച് ഗ്രാമീണവും സേവനം കുറഞ്ഞ പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. 98,000-ത്തിലധികം സൈറ്റുകളില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാല്‍ രാജ്യത്തെ ഏതൊരു ഗ്രാമവും ഇനി ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
