ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ ആളാണ് താനെന്നും ഇന്ത്യയാണ് തൻ്റെ വീട്, രാജ്യത്തെ 140 കോടി ജനങ്ങളാണ് തൻ്റെ കുടുംബമെന്നും വ്യക്തമാക്കി മോദി. തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനക്ഷേമത്തിനായി സ്വയം സമർപ്പിച്ച ഒരു സേവകനാണ് താൻ. തൻ്റെ ജീവിതം ഒരു “തുറന്ന പുസ്തകം” പോലെയാണ്. തനിക്ക് കുടുംബമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തെ 140 കോടി ജനങ്ങളും തൻ്റെ കുടുംബമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. രാജ്യത്തെ ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാം. കുട്ടിക്കാലത്തു വീടുവിട്ടിറങ്ങിയപ്പോൾ നാടിനു വേണ്ടി ജീവിക്കുമെന്ന സ്വപ്‌നവുമായാണ് ഞാൻ പോയത്, രാജ്യത്ത് രാജവംശ പാർട്ടികളുടെ മുഖം വ്യത്യസ്തമായിരിക്കാം, പക്ഷേ അവയ്ക്ക് സമാനമായ സ്വഭാവമുണ്ട് “ജൂട്ട് ആൻഡ് ലൂട്ട്”(നുണയും കൊള്ളയും)’ എന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്