ദില്ലി: ലഡാക്കിലെ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. നാലുപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ലേ അടക്കം സ്ഥലങ്ങളിൽ കർഫ്യൂം തുടരുകയാണ്.
സോനം വാങ് ചുക്കിൻ്റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സോനം നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയത്. പൊലീസിന് നേരെ വലിയ ആക്രമണം ഉണ്ടായെന്നും ജീവൻ രക്ഷാർത്ഥമാണ് പൊലീസ് വെടിവച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 30 സിആർപിഎഫ് ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കർശന പൊലീസ് വലയത്തിലാണ്. സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾ ലഡാക്കിൽ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
