ചെന്നൈ: കാർ അപകടത്തിൽ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് രാമനാഥപുരത്താണ് അപകടം നടന്നത്.
ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45)എന്നിവരാണ് മരിച്ചത്.
റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
