കരൂർ: തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ് കൊല്ലപ്പെട്ടത്.
ഒന്നരവയസ്സുള്ള കുട്ടിയും പ്രതിശ്രുത വധൂവരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ് ഇവരിൽ 20 ഓളം പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.
ആശുപത്രിയിലേക്കെത്തിയ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി ഹൃദയഭേദകമായ കാഴ്ചകൾ കണ്ട് പൊട്ടിക്കരഞ്ഞു. കർശന നിയന്ത്രണങ്ങളോടെയാണ് വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് പോലീസ് അനുമതി നൽകിയത്. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ കുറ്റപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേവർക്ക് ഒരു ലക്ഷം രൂപ സഹായധനവും നൽകും. റിട്ട. ജഡ്ജി അരുണാ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും റിപ്പോർട്ട് തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്