മുംബൈ: എംവി റുവാന്‍ കപ്പല്‍ റാഞ്ചിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ മുംബൈയില്‍ എത്തിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയിലാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്. ചരക്കുകപ്പല്‍ മോചിപ്പിച്ചതിന് പിന്നാലെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരെയും നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു.
കടല്‍ക്കൊള്ളക്കാരെ ഇന്ത്യയിലെത്തിച്ച ശേഷം വിചാരണ ചെയ്യുമെന്ന് നാവികസേന നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരമാണ് നീക്കം. പിടിക്കപ്പെടുന്ന കടല്‍ക്കൊള്ളക്കാരെ നിരായുധരാക്കുകയും മറ്റ് കപ്പലുകള്‍ക്ക് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പാക്കി നാടുകടത്തുന്നതുമാണ് സാധാരണ രീതി. എന്നാല്‍ എംവി റുവാന്‍ ആക്രമിച്ച കടല്‍ക്കൊള്ളക്കാര്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിച്ച് വെടിവച്ചിരുന്നു. നാവികസേനയുടെ ഒരു ഡ്രോണും കടല്‍ക്കൊള്ളക്കാര്‍ തകര്‍ത്തിരുന്നു.
ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘടിതമായ രീതിയില്‍ ആക്രമണം നടത്തുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇവരെ പിടികൂടിയത്. 40 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ചരക്കുകപ്പലിനെ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിപ്പിക്കാനായത്. കപ്പലിലുണ്ടായിരുന്ന 17 നാവികരേയും രക്ഷപ്പെടുത്തിയിരുന്നു.
ഐഎന്‍എസ് കൊല്‍ക്കത്തയിലാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ തീരത്ത് നിന്ന് 2600 കിലോമീറ്റര്‍ അകലെയായിട്ടാണ് ദൗത്യം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്