പൂജയ്ക്കായി 25 തലയോട്ടികളും നൂറുകണക്കിന് എല്ലുകളും, എല്ലുകൊണ്ട് കിടക്ക; രാമനഗരയിലെ ഫാം ഹൗസില്‍ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച 

MARCH 12, 2024, 10:54 AM

ബംഗളൂരു: രാമനഗരയിലെ ഫാം ഹൗസില്‍ പൂജക്ക് ഉപയോഗിച്ചിരുന്ന 25 തലയോട്ടികളും നൂറുകണക്കിന് എല്ലുകളും പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ജൊഗര ദൊഡ്ഡി വില്ലേജ് സ്വദേശി ബലറാം എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. മനുഷ്യ തലയോട്ടികളും എല്ലുകളും പൂജ ആവശ്യത്തിനായി ഇയാള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ബിഡദി പൊലീസാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ഗ്രാമത്തിനടുത്തുള്ള ശ്മശാനത്തില്‍ തലയോട്ടികള്‍ വെച്ച്‌ ബലറാം പൂജ നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസും ഫോറൻസിക് വിദഗ്ധരും ഇയാളുടെ ഫാം ഹൗസില്‍ പരിശോധന നടത്തുകയായിരുന്നു.

ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യന്റെ എല്ലുകള്‍ കണ്ടെടുത്തിട്ടുണ്ട്. എല്ലുകള്‍ കൊണ്ട് ഇയാള്‍ കിടക്കയും ഒരുക്കിയിരുന്നു. ഫാം ഹൗസിലെത്തുമ്പോള്‍ ഈ കിടക്കയിലാണ് ഇയാള്‍ വിശ്രമിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്. പിടിച്ചെടുത്ത തലയോട്ടികളുടെയും എല്ലുകളുടെയും പഴക്കം ഫോറൻസിക് വിദഗ്ധർ പരിശോധനക്ക് വിധേയമാക്കും. 

vachakam
vachakam
vachakam

ബിഡദി ഇൻഡസ്ട്രിയല്‍ ഏരിയയിലാണ് ഇയാളുടെ ഫാം ഹൗസുള്ളത്. ഈ സ്ഥലം ഇയാള്‍ വ്യവസായത്തിനെന്ന പേരില്‍ പാട്ടത്തിനെടുക്കുകയായിരുന്നെന്നാണ് വിവരം. ഫാം ഹൗസിലേക്കുള്ള വഴിയില്‍ 'ശ്രീ ശ്മശാന കാളിപീഠ' എന്ന ബോർഡും വെച്ചിട്ടുണ്ട്. തന്റെ പൂർവികരുടെ കാലം മുതല്‍ 

അതേസമയം എന്നാല്‍, പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. തലയോട്ടികളും മറ്റും ശ്മശാനങ്ങളില്‍നിന്ന് ശേഖരിച്ചതാണോ അതോ നരബലി നടത്തിയിരുന്നോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam