മനസ് കീഴടക്കി 'ഡിജി ആപ്പ്'; ഒരു മാസം കൊണ്ട് 20 ശതമാനത്തിന്റെ വര്‍ധന

FEBRUARY 20, 2024, 10:45 AM

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതമായി അവതരിപ്പിച്ച ഡിജി യാത്ര ആപ്പ് ജനപ്രീതി നേടുന്നു. ബോര്‍ഡിങ് പാസോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ വിമാനത്താവളങ്ങളിലൂടെ കടന്നു പോകാന്‍ യാത്രക്കാരെ അനുവദിക്കുന്ന ഫെയ്സ് സ്‌കാന്‍ ബയോമെട്രിക് സാങ്കേതിക വിദ്യയായ ഡിജി യാത്ര ഇതുവരെ ഉപയോഗിച്ചത് 1.4 കോടി യാത്രക്കാര്‍.

ആപ്പ് അവതരിപ്പിച്ച് 14 മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. വ്യോമയാന മന്ത്രാലയത്തിന്റ കണക്കുകള്‍ പ്രകാരം ഡല്‍ഹി, ബംഗളൂരു വിമാനത്താവളങ്ങളാണ് ഡിജി യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. രാജ്യത്തുടനീളം 13 വിമാനത്താവളങ്ങളിലാണ് ഡിജി യാത്ര സേവനം ലഭ്യമാകുന്നത്. ഫെബ്രുവരി പത്ത് വരെ 46 ലക്ഷം ഉപയോക്താക്കളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ജനുവരി ഒന്നിന് 38 ലക്ഷം പേരായിരുന്നു. ഒരു മാസം കൊണ്ട് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടെര്‍മിനിലേക്ക് സുഗമമായി പ്രവേശനത്തിന് പുറമേ ചെക്ക് പോസ്റ്റുകളിലേക്കുള്ള പ്രവേശനവും അനുവദിക്കുന്നു. ജനുവരി 31 ന് 1.36 കോടി ഉപയോക്താളാണ് ഡിജി ആപ്പിന് ഉണ്ടായിരുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ ഇത് 1.44 കോടി ആയി ഉയര്‍ന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് ചെക്ക് ഇന്‍, ചെക്ക് ഔട്ട് ചെയ്യാന്‍ സാധിക്കും എന്നതാണ് ഡിജി ആപ്പിന്റെ പ്രത്യേകത. പ്രത്യേകം ഗേറ്റുകള്‍ വഴിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. ഡിജി യാത്രക്കാരന്‍ കേവലം മൂന്ന് സെക്കന്‍ഡ് സമയം മാത്രമാണ് ഗേറ്റില്‍ ചെലവഴിക്കേണ്ടതായി വരുന്നുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam