ജയ്പുര്‍: പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് (Cow Cess) ഈടാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ജോധ്പുരിലെ ഓരു ബാറില്‍ നിന്ന് ബിയര്‍ വാങ്ങിയ ഉപഭോക്താവില്‍ നിന്ന് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ, 20 ശതമാനം അധിക തുകയും ഈടാക്കി. കൗ സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കിയത്.
ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലാണ്. സെപ്റ്റംബര്‍ 30-ന് ജോധ്പുരിലെ പാര്‍ക്ക് പ്ലാസയിലെ ജെഫ്രീസ് ബാറില്‍ നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ ഓര്‍ഡര്‍ ചെയ്തതായിട്ടാണ് ബില്ലില്‍ കാണിക്കുന്നത്. ജിഎസ്ടിയും വാറ്റും ഗോ സംരക്ഷണ സെസും ചേര്‍ത്തപ്പോള്‍ 3262 രൂപയായി. പോസ്റ്റ് വൈറലായതോടെ നടപടിക്ക് പിന്നിലെ യുക്തി ചോദ്യം ചെയ്ത് പലരും രംഗത്തെത്തി. എന്നാല്‍ ഈ സെസ് 2018-ല്‍ അവതരിപ്പിച്ചതാണെന്നും അന്ന് മുതല്‍ മദ്യവില്‍പ്പനയില്‍ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
മിക്ക ഹോട്ടലുകളിലും ഇതിനെ സര്‍ചാര്‍ജ് എന്ന് മാത്രമാണ് വിളിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇതിനെ ഗോ സംരക്ഷണ സെസ് എന്ന് വ്യക്തമായി രേഖപ്പെടുത്താറാണെന്ന് ഹോട്ടല്‍ മാനേജര്‍ നിഖില്‍ പ്രേം പറഞ്ഞു. 2018 ജൂണില്‍ അന്നത്തെ വസുന്ധര രാജെ സര്‍ക്കാരാണ് വിദേശമദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, നാടന്‍ മദ്യം, ബിയര്‍ എന്നിവയ്ക്ക് 20 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ തുക ഗോ സംരക്ഷണത്തിനായി നീക്കിവെച്ചിട്ടുള്ള ഒരു ഫണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്