രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ അയോധ്യ സന്ദർശിച്ചത് 1 കോടി 12 ലക്ഷം ഭക്തർ; കണക്കുകൾ പുറത്തു വിട്ട് ടൂറിസം വകുപ്പ്

MARCH 22, 2024, 12:16 PM

അയോധ്യയിൽ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി വ്യക്തമാക്കി സംസ്ഥാന ടൂറിസം വകുപ്പ്. ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദർശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, അതുകൊണ്ട് തന്നെ ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് ഇപ്പോൾ രണ്ട് മാസം തികയുകയാണ്. കണക്കുകൾ പ്രകാരം ജനുവരി 22 മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചുവെന്നാണ് ടൂറിസം വകുപ്പ് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 

എന്നാൽ ടൂറിസം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 2017ന് ശേഷം അയോധ്യയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉൾപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam