യുപിയിൽ അച്ഛനെ വെടിവച്ചു കൊല്ലാൻ 16 -കാരനായ മകൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. തനിക്ക് ആവശ്യത്തിനുള്ള പണം നല്കാത്തതിൽ ഉള്ള പകയാണ് മകനെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
മുഹമ്മദ് നയീം എന്ന 50 -കാരനായ ബിസിനസുകാരനാണ് മകൻ നൽകിയ ക്വട്ടേഷനെ തുടർന്ന് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ പാറ്റിയിൽ വെച്ചാണ് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ മകന്റെ ക്വട്ടേഷനേറ്റെടുത്ത് നയീമിനെ വെടിവെച്ച് കൊന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മകനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നീ മൂന്ന് അക്രമികളെ ആണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ്, മരിച്ചയാളുടെ മകനാണ് തങ്ങളെ ഈ ജോലി ഏല്പിച്ചത് എന്ന് പ്രതികൾ വെളിപ്പെടുത്തിയത്. ആറ് ലക്ഷം രൂപയാണ് 16 -കാരൻ കൊലയാളികൾക്ക് വാഗ്ദ്ധാനം ചെയ്തത്. ഒന്നരലക്ഷം രൂപ ആദ്യം നൽകി. ബാക്കി തുക അച്ഛനെ കൊലപ്പെടുത്തിയ ശേഷം നൽകുമെന്നും 16 -കാരൻ ഇവരോട് പറഞ്ഞതായും അവർ വെളിപ്പെടുത്തി.
അതേസമയം മകൻ സ്ഥിരമായി അച്ഛനോട് പണം ചോദിക്കുമായിരുന്നു എന്നും അതിന് പുറമെ വീട്ടിൽ നിന്നും കടയിൽ നിന്നും വീട്ടിലുള്ള ജ്വല്ലറിയിൽ നിന്നും പണം മോഷ്ടിക്കുകയും ചെയ്യുമായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്