ജോധ്പൂര്‍: രാജസ്ഥാനിലെ ഫലോഡിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ടെംപോ ട്രാവലർ അപകടത്തിൽ പെട്ട് 15 മരണം.അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്.അപകടത്തിനിടയാക്കിയ ടെംപോ ട്രാവലര്‍ അമിതവേഗതയിലായിരുന്നുവെന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അവ നീക്കം ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നും പോലീസ് പറഞ്ഞു.പരിക്കേറ്റവരെ പ്രാഥമികമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ദുരന്തത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനവും നടുക്കവും അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
